വാഴൂർ :രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ എത്തും. കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി കൊടുങ്ങൂർ കവലയിൽ പ്രകടനം നടത്തി.
ബിജെപി എറണാകുളം മേഖലാ വൈസ് പ്രസിഡൻറ് വി എൻ മനോജ്, മണ്ഡലം പ്രസിഡൻറ് ടി ബി ബിനു, പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഹരികുമാർ, വിജയകുമാർ എം കെ, സജിത്ത് മൂഴിക്കൻ, ബിനു കെ എസ്, സജി, ഇ ആർ പ്രെസന്നകുമാർ, വിമൽ ബി, അരവിന്ദ് അജി, സുരേഷ് അടിച്ചിലാവ്,അനീഷ് എം ജെ,ശാലുമോൻ, അജി കുമ്പുകൽ എന്നിവർ നേതൃത്വം നൽകി.
കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രിക്ക് കാെച്ചിയിലും തിരുവനന്തപുരത്തും വിപുലമായ പരിപാടികളാണ് ഉള്ളത്. വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് , യുവം 2023 കോണ്‍ക്ലേവ് , കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന പരിപാടികൾ.എസ് എച്ച് കോളേജ് ഗ്രൗണ്ടിലേക്ക് സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും . ബിജെപിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ 15000 ത്തോളം പേർ റോഡ് ഷോയിൽ പങ്കാളികളാകും. 20000 പേരെ പങ്കെടുപ്പിച്ചുള്ള യുവ വേദിയിലേക്ക് 6 മണിയോടെയാണ് മോദി എത്തുക. യുവാക്കളോട് നേരിട്ട് മോദി സംവദിക്കും.
| Group63 |


