വാഴൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കീച്ചേരിപ്പടിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ആയുർവേദ സബ് സെൻറർ അവിടെനിന്നു മാറ്റാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരായി ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി വാഴൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ എസ് ഹരികുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡോക്ടറുടെ സേവനം ഉൾപ്പെടെ സബ് സെൻററിന്റെ പ്രവർത്തനം ഉടൻതന്നെ പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ ബിജെപി തീരുമാനിച്ചു.
മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി എൻ മനോജ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് മെമ്പർ ലീലാമണി ബാലചന്ദ്രൻ, ടി ബി ബിനു, കെ എസ് ബിനുകുമാർ എന്നിവർ സംസാരിച്ചു. എം കെ മോഹനൻ,പ്രസന്നകുമാർ, കെ വി പ്രസന്നകുമാർ, അമ്പിയിൽ പ്രസാദ്, സജി കാക്കതൂക്കിയിൽ, അരവിന്ദ് അജികുമാർ,ശ്രീലജി ബിനു, കമലാഭായി എന്നിവർ നേതൃത്വം നൽകി.