എരുമേലി ചേനപ്പടിയിൽ ഇന്നലെ വൈകുന്നേരം അഞ്ചര മുതൽ രണ്ടുമൂന്ന് തവണ ഭൂമിയുടെ ഉള്ളിൽ നിന്നും മുഴക്കവും, ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ.
Kerala Lottery Results Win Win W 720- കേരള ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തും മണിമല, കറുകച്ചാൽ, എരുമേലി ഭാഗങ്ങളിലും അസാധാരണമായ പ്രകമ്പനം അനുഭവപ്പെട്ടതായി നിരവധി പേർ അറിയിച്ചു.
ഭൂമിയുടെ ഉള്ളിൽ നിന്നും തോട്ട പൊട്ടുന്നതു പോലെയുള്ള ശബ്ദമാണ് കേട്ടതെന്നും, തുടർന്ന് കാലിൽ തരിതരിപ്പും ഉണ്ടായെന്നും അനുഭവസ്ഥർ പറഞ്ഞു. ചേനപ്പാടി ലക്ഷംവീട് കോളനി പ്രദേശത്ത് അസാധാരണമായ ശബ്ദം കേട്ടതോടെ, ജനങ്ങൾ പരിഭ്രാന്തരായി വീടിന് വെളിയിൽ ഇറങ്ങി.
എരുമേലി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ ചേനപ്പാടി പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും മുഴക്കങ്ങൾ കേൾക്കുന്നതായി പ്രദേശവാസികൾ അറിയിച്ചു. വിവരം അടിയന്തിരമായി ജില്ലാ ഭരണകൂടത്തെയുംദുരന്തനിവാരണ വിഭാഗത്തെയും ജില്ലാ ജിയോളജി വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ജിയോളജി വിദഗ്ധർ സ്ഥലത്തെത്തി ആവശ്യമായ വിദഗ്ധ പരിശോധനകൾ നടത്തും




