വാഴൂർ: നരേന്ദ്ര മോദി സർക്കാരിന്റെ 9-ാം വാർഷികമാഘോഷങ്ങളുടെ ഭാഗമായി ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി മുണ്ട് ചലഞ്ച് നടത്തുന്നു.
Kerala Lottery Today Result 31.5.2023-Fifty Fifty FF51-കേരള ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിർധനരായ ക്യാൻസർ രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ
അവർക്ക് ഒരു കൈത്താങ്ങായികൊണ്ട് ഈ വാർഷിക പരിപാടികൾ നടത്തണമെന്ന് ആലോചനയിൽ ആണ് ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി മുണ്ട് ചലഞ്ച് നടത്തുന്നത്. മുണ്ട് വില്പനയിൽ നിന്ന് കിട്ടുന്ന തുക ജൂൺ പത്താം തിയതിക്കുള്ളിൽ രോഗികൾക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
മുണ്ട് ചലഞ്ചിന്റെ ഉദ്ഘാടനം ബിജെപി മാധ്യമേഖലാ അധ്യക്ഷൻ എൻ ഹരി ജില്ലാ കമ്മിറ്റി അംഗം എൻ ഇ ജയപ്രകാശിന് നൽകി നിർവഹിച്ചു.
മണ്ഡലം പ്രസിഡൻറ് ടി ബി ബിനു,പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ എസ് ഹരികുമാർ, കെ എസ് ബിനു, എം കെ വിജയകുമാർ, സജി കാക്കതൂക്കി, വിമൽ ബി, സജിത്ത്, മോനാ പൊടിപ്പാറ എന്നിവർ പങ്കെടുത്തു.


.jpeg)

