കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി സമരം പിൻവലിച്ചു.സമരം തത്കാലം നിർത്തിയതായി വിദ്യാർത്ഥികൾ വ്യക്തമാക്കി.
Kerala Lottery Today Result 7.6.2023-Fifty Fifty FF52-കേരള ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ![]()
എന്നാൽ ഇതിൽ പൂർണതൃപ്തരല്ല. അന്വേഷണവുമായി സഹകരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.
Join: വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി ![]()
വിദ്യാർത്ഥിയായിരുന്ന ശ്രദ്ധ സതീഷിന്റെ മരണം ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തൽസ്ഥാനത്തുനിന്ന് നീക്കാൻ നടപടിയെടുക്കുമെന്നും മാനേജ്മെന്റ് ഉറപ്പു നൽകി.
സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്കെതിരേ നടപടി ഉണ്ടാകില്ലെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. വിദ്യാർത്ഥികൾ പരാതിപ്പെട്ട എച്ച്ഒഡിക്കെതിരേ നിലവിൽ നടപടി ഉണ്ടാകില്ല.
അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ അപ്പോൾ തീരുമാനിക്കും. കുറ്റക്കാരെ ശിക്ഷിക്കും.
വാർഡനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യം സഭാനേതൃത്വവുമായി സംസാരിച്ച് മാനേജ്മെന്റ് അറിയിക്കും. സ്റ്റുഡന്റസ് കൗൺസിൽ ശക്തിപ്പെടുത്തും – മന്ത്രി പറഞ്ഞു.



