കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ വീണ്ടും ഭൂമിക്കടിയിൽനിന്ന് മുഴക്കം.ചേനപ്പാടി, വിഴിക്കിത്തോട് മേഖലകളിൽ ഇന്ന് പുലർച്ചെ രണ്ടുതവണയാണ് മുഴക്കം കേട്ടത്.
Kerala Lottery Today Result Live 2.6.2023-Nirmal NR331-കേരള ലോട്ടറി ഫലം ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുലർച്ച നാലരയോടെ ഉണ്ടായത് വൻ ശബ്ദത്തോടെയുള്ള മുഴക്കമാണെന്ന് നാട്ടുകാർ പറഞ്ഞു. അൽപ്പസമയത്തിനു ശേഷം വീണ്ടും മുഴക്കം ഉണ്ടായി.
പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ചയും മുഴക്കം അനുഭവപ്പെട്ടിരുന്നു. ഭൂമിയുടെ ഉള്ളിൽനിന്ന് തോട്ട പൊട്ടുന്നതുപോലെയുള്ള ശബ്ദമാണ് കേട്ടതെന്നും തുടർന്ന് കാലിൽ തരിപ്പ് ഉണ്ടായെന്നും നാട്ടുകാർ പറഞ്ഞിരുന്നു. ചേനപ്പാടി, ലക്ഷംവീട് കോളനി, വിഴിക്കിത്തോട് കടവനാൽക്കടവ് ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് മുഴക്കം കേട്ടത്.
ചില വീടുകളിൽ പാത്രങ്ങൾക്ക് അനങ്ങിയെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്.മുഴക്കം അനുഭവപ്പെട്ട മേഖലകളിൽ ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പരിശോധനയ്ക്കു ശേഷം അറിയിച്ചത്.