കോട്ടയം ജില്ല സമ്പൂര്‍ണ്ണ പേവിഷമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണസമതി ABC സെന്‍ററുകള്‍ ആരംഭിക്കുന്നു.ഇതുമായിബന്ധപ്പെട്ട് വാഴൂര്‍,പാമ്പാടി,കാഞ്ഞിരപ്പള്ളി ബ്ലോക്കുകളുടെ പരിധിയിലുള്ള തദ്ദേശസ്ഥാപന അദ്ധ്യക്ഷന്‍മാരും/സെക്രട്ടറിമാരും,സീനിയര്‍ വെറ്റിനറി ഡോക്ടര്‍മാര്‍,അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ എന്നിവരുടെ യോഗം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി അധ്യക്ഷത വഹിച്ചു . ഡി.പി.സി മെമ്പര്‍ ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഡോ.ജയദേവന്‍ പദ്ധതി വിശദ്ദീകരിച്ചു.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.
വാഴൂര്‍ ബി.ഡി.ഒ പി.എന്‍.സുജിത്ത് സ്വാഗതവും,കാഞ്ഞിരപ്പള്ളി ബി.ഡി.ഒ.ഫൈസല്‍ കൃതജ്ഞതയും രേഖപ്പെടുത്തി.യോഗത്തില്‍ ABC സെന്‍ററുകള്‍ സ്ഥാപിക്കുന്നതിനുള്ള വിവിധ സ്ഥലങ്ങളെക്കുറിച്ചും വിശദീകരിച്ചു.





