താഴത്തുവടകര ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് നിര്‍വ്വഹിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2020ല്‍ ഭരണാനുമതിയായിരുന്നു. കിഫ്ബി ധനസഹായത്തോടെ കില മുഖേനയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. പദ്ധതി ടെണ്ടര്‍ ചെയ്‌തെങ്കിലും കോവിഡ് സാഹചര്യങ്ങള്‍ മൂലം പണികള്‍ ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് പുതുക്കിയ നിരക്കില്‍ എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിയുടെ പ്രത്യേക ധനാനുമതി നേടിയാണ് ഇപ്പോള്‍ പണി ആരംഭിക്കുന്നത്. 1 കോടി 30 ലക്ഷം രൂപയാണ് പുതിയ അടങ്കല്‍ തുക. നിലവില്‍ എല്‍ പി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങള്‍, ഓഡിറ്റോറിയം എന്നിവ പൂര്‍ത്തിയായിട്ടുള്ളതാണ്.
ഇതോടെ താഴത്തുവടകര സ്‌കൂളില്‍ എല്ലാ കെട്ടിടങ്ങളും ആധുനിക നിലവാരത്തിലേക്ക് ഉയരും. സ്‌കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ. മണി , വെള്ളാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്.ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജിത്ത് വെള്ളാവൂര്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗം ആനന്ദവല്ലി ടീച്ചര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്രീ. ഷാനവാസ്, പിറ്റിഎ പ്രസിഡന്റ് എ.പി.ബാലു, അദ്ധ്യാപകരായ ജയശ്രീ, സുജ വി.ജി.,
പത്മകുമാര്‍ , ജയിംസ് അരീക്കുഴി, ഫിലിപ്പ്, ശ്രീ മനോജ് വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി ആല്‍ഫിയ എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ അക്കാദമിക് വര്‍ഷം തന്നെ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.




