വാഴൂർ റോഡിൽ നെത്തല്ലൂർ ജംഗ്ഷൻ അപകടങ്ങളുടെ തുടർക്കഥയാവുകയാണ് ഇന്നലെ രാത്രി അമിതവേഗത്തിൽ എത്തിയ ബൈക്ക് മറ്റൊരു സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. കറുകച്ചാൽ നെത്തല്ലൂർ ക്ഷേത്ര കാണിക്ക മണ്ഡപത്തിനുസമീപത്താണ് അപകടമുണ്ടായത്.
കറുകച്ചാൽ മാന്തുരുത്തി സ്വദേശി ഷാജിയുടെ സ്കൂട്ടറിലേക്ക് അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഷാജി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സ്കൂട്ടർ പൂർണ്ണമായും തകർന്നു.വാഹനങ്ങൾ ഓടിക്കുന്നതിനുള്ള അശ്രദ്ധയും അശാസ്ത്രീയവുമായ റോഡ് നിർമ്മാണവും അപകടങ്ങൾ കൂടുന്നതിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു