സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ മഴ പല സ്ഥലങ്ങളിലും തുടരുകയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് .
pan and Aadhar:ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ പ്രവർത്തനരഹിതമായോ? ഭയപ്പെടേണ്ടതില്ല (ഇവിടെ ക്ലിക്ക് ചെയ്യുക)
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം , വയനാട് , മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കൊല്ലം ജില്ലകളിൽ പ്രൊഫഷണല്‍ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.


