വാഴൂർ: വാഴൂരിന് തിലകക്കുറിയായി കൊടുങ്ങൂർ ജംഗ്ഷനിൽ മൈക്രോ ലാബ് പ്രവർത്തനം ആരംഭിച്ചു. മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ ലാബോട്ടറി ശൃംഘലയായ മൈക്രോലാബിൻ്റെ 61-ാം മത് ബ്രാഞ്ച് കാഞ്ഞിരപ്പള്ളി എം.എൽ.എ. ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യരംഗത്ത് ലാബോട്ടറി പരിശോധനകൾ വളരെ വേഗം ഫലങ്ങൾ നൽകുവാൻ പര്യാപ്തമായ എല്ലാ സജ്ജികരണങ്ങളോടുകൂടിയണ് ലാബിൻ്റെ പ്രവർത്തനം ആരംഭിച്ചത്. വാഴൂർ ബ്ലോക്ക് പ്രസിഡൻറ് മുകേഷ് കെ.മണി അനലൈസർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി.റജി ,വാർഡ് മെമ്പർമാർ ,വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കൻമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.


