പ്രധാനമന്ത്രി മത്സ്യ സംപാദ യോജന പദ്ധതി പ്രകാരം കോട്ടയം ജില്ലയിലുള്ളവർക്ക് മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജലമത്സ്യകൃഷി, കുളംനിര്‍മാണം, ഓരുജല മത്സ്യകൃഷിയ്ക്കുള്ള ഇന്‍പുട്ടുകള്‍, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, മിനി ആര്‍.എ.എസ് യൂണിറ്റ് എന്നീ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ ഈമാസം 30നകം അപേക്ഷിക്കണം. വൈക്കം മത്സ്യഭവൻ – 04829 291550, 9400882267, കോട്ടയം മത്സ്യഭവൻ – 0481 2434039, 9074392350, പാലാ മത്സ്യ ഭവൻ – 0482 2299151, 9847387180.