news update kerala: ലോകം മുഴുവൻ കേരളീയമെത്തിക്കാൻ ലോക കേരളസഭ

0

 

കേരളത്തിന്റെ നേട്ടങ്ങളും സാംസ്‌കാരികത്തനിമയും ലോകത്തിന് മുന്നിലെത്തിക്കാൻ സംസ്ഥാനസർക്കാർ ഇതാദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടി ലോകം മുഴുവൻ എത്തിക്കാൻ ലോക കേരള സഭ അംഗങ്ങളും. കേരളീയം പ്രചാരണത്തോടനുബന്ധിച്ച് സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ, ലോക കേരളസഭ ഡയറക്ടർ ഡോ.കെ.വാസുകി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോകകേരള സഭ അംഗങ്ങളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം.ഒമാൻ മുതൽ അസർബൈജാൻ വരെയുള്ള രാജ്യങ്ങളിലെ 150 ഓളം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

കേരളത്തെ വിദേശരാജ്യങ്ങൾക്ക് മുന്നിൽ സമഗ്രമായി അവതരിപ്പിക്കുന്ന കേരളീയം എന്ന ആശയം വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ട അംഗങ്ങൾ കേരളീയം വിജയിപ്പിക്കാൻ അതത് രാജ്യങ്ങളിൽ പ്രചാരണം നൽകുമെന്നും ഉറപ്പ് നൽകി. കേരളീയം പരിപാടിയിൽ നേരിട്ടും ഓൺലൈനായും പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച അംഗങ്ങൾ സെമിനാറുകൾക്കടക്കം ഒട്ടേറെ വിഷയങ്ങളിൽ നവീനമായ ആശയങ്ങൾ പങ്കുവെച്ചു. 

കേരളീയത്തിൽ നേരിട്ട് പങ്കെടുക്കുന്ന അംഗങ്ങൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാമെന്ന് ഡോ.കെ.വാസുകി പറഞ്ഞു. പരിപാടികളുടെ വിശദാംശങ്ങൾ അംഗങ്ങളെ ഇ-മെയിൽ വഴി അറിയിക്കാമെന്നും കേരളീയം സെമിനാറുകൾ ലൈവായി കാണാൻ അവസരം ഒരുക്കാമെന്നും സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ വ്യക്തമാക്കി. 

164 രാജ്യങ്ങളിൽ അംഗങ്ങളുള്ള വേൾഡ് മലയാളി ഫെഡറേഷൻ, പരിപാടിക്ക് വ്യാപകമായ പ്രചാരണം നൽകാമെന്ന് അറിയിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആഘോഷത്തിനുള്ള അവസരമാണ് കേരളീയമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !