കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം കുന്നുംപുറത്ത് സ്വകാര്യ ബസും, കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.തൃക്കൊടിത്താനം കോച്ചേരി ജിനോഷ് ജോർജും (38) കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.ജിനോഷിന്റെ ഭാര്യ സോണിയ (35), മക്കളായ ആൻ മേരി (10), ആൻഡ്രിയ (9), ആന്റണി (5) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.
ഇവരെ ഗുരുതര പരുക്കുകളോടെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. തൃക്കൊടിത്താനത്തേക്ക് പോകുകയായിരുന്ന ബസ് എതിര്‍ ദിശയിൽ നിന്നും എത്തിയ കാറുമായി കുട്ടിയിടിക്കുകയായിരുന്നു.



