വാഴൂർ : മാലിന്യ മുക്ത നവകേരള പദ്ധതിയുടെ ഭാഗമായി വൃത്തിയുള്ള വാഴൂർ രോഗമുക്തനാട് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് വാർഡുതല ശുചിത്വ സമിതി അംഗങ്ങൾ, സ്കൂൾ പി.റ്റി.എ, വിദ്യാർത്ഥികൾ , കുടുംബശ്രി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന, വ്യാപാരികൾ, സന്നദ്ധ പ്രവർത്തകർ, മത, സാമുദായിക പ്രവർത്തകർ വാഴൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
രാവിലെ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻവശത്ത് കൂടിയ യോഗത്തിൽ ആരോഗ്യ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകാന്ത് പി.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡൻ്റ് വി.പി.റെജി ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് മാലിന്യ മുക്ത നവകേരള പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.
വാഴൂർ എസ്.വി.ആർ.വി.എൻ എസ് എസ് സ്കൂൾ എൻ.സി.സി. എൻ.എസ്.എസ് പ്രവർത്തകർ,വാഴൂർ ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കാളികളായി. പാതയോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് ശുചീത്വം ഉറപ്പാക്കി.
ഇളപ്പുങ്കൽ കേന്ദ്രീകരിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ,ഓട്ടോറിക്ഷ ഡ്രൈവർമാർ, കെ.എസ്.ഇ.ബി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പരിപാടിയിൽ പങ്കാളികളായി. വൈ .പ്രസിഡൻറ് സിന്ധു ചന്ദ്രൻ നേതൃത്വം നൽകി.
ചെങ്കല്ലേപ്പള്ളിയിൽ നടന്ന ശുചീകരണ പരിപാടിയിൽ എം.എൽ.എ ഡോ.എൻ ജയരാജും, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി റെജിയും, ആരോഗ്യ പ്രവർത്തകരും, ആശാ വർക്കർമാരും സാമൂഹിക സാംസ്ക്കാരിക പ്രവർത്തകരും പങ്കെടുത്തു.
പുളിക്കൽ കവലയിൽ കുടുംബശ്രീ പ്രവർത്തകരും വ്യാപാരികളും ശുചീകരണത്തിൻ്റെ ഭാഗമായി . മെമ്പർമാരായ സുബിൻ നെടുമ്പുറവും ജിബി പൊടിപ്പാറയും നേതൃത്യം നൽകി.













