![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
മണിമലയാറിൽ ഒഴുക്കിപ്പെട്ട് കാണാതായ കല്ലേപ്പാലം കളപ്പുരയ്ക്കൽ തിലകന്റെ (46) മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട സ്ഥലത്തു നിന്നും 25 കിലോമീറ്റർ ഒഴുകി മൃതദേഹം ചേനപ്പാടി ഭാഗത്ത് എത്തുകയായിരുന്നു.
ചൊവാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് തിലകൻ മുണ്ടക്കയം കല്ലേപ്പാലത്തിന്റെ സമീപത്തുനിന്നും ഒഴുക്കിൽ പെട്ടത്. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനാംഗങ്ങളും സ്‌കൂബ ടീം അംഗങ്ങളും നടത്തിയ തിരച്ചിലിലാണ് ചേനപ്പാടിയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.





