ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിക്കുന്നതിന് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ച, ഫിസിക്സ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ 55 ശതമാനം മാർക്ക് നേടിയ 2024 ഏപ്രിൽ ഒന്നിന് 17 വയസ് തികഞ്ഞവർക്ക് അപേക്ഷിക്കാം. എസ്‌സി/ എസ്ടി വിഭാഗം അപേക്ഷകർക്ക് പ്ലസ്ടുവിന് 45 ശതമാനം മാർക്കും ഫിസിക്സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്കും മതിയാകും. കൂടുതൽ വിവരങ്ങൾക്ക്: 0471-2501814, 9526800767, ragaat@gmail.com.
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു/ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷാ ഫോമും പ്രോസ്‌പെകുസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും. ഫോൺ : 0471 2570471, 9846033001. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2024-25 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ടിതമായിരിക്കും. അപേക്ഷാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ആഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെൽപ്‌ലൈൻ നമ്പർ : 04712525300.
തലശേരി ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജിൽ ബി.എ ഹിസ്റ്ററി കോഴ്സിൽ എസ്‌സി, എസ്ടി വിഭാഗങ്ങളിലെ സീറ്റുകളും, ബികോം കോഴ്സിൽ എസ്‌സി, എസ്.ടി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിലെ സീറ്റുകളും ഒഴിവുണ്ട്. അർഹരായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ആഗസ്റ്റ് അഞ്ചിനു വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 949635439, 9188900210.
ജീവനി കോളജ് മെന്റൽ ഹെൽത്ത് അവയർനെസ് പ്രോഗ്രാം പദ്ധതിയിൽ തലശേരി, ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജിൽ സൈക്കോളജി അപ്രന്റീസിന്റെ ഒഴിവുണ്ട്. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 31 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : https://govtcollegetly.ac.in/. ഫോൺ: 9188900210.