വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിൽ മികച്ച പഞ്ചായത്തുകളിൽ ഒന്നാണ്. കൂടാതെ വാഴൂര് വിദ്യാഭ്യാസ, ആരോഗ്യ, ഭൂപ്രകൃതി എല്ലാം മറ്റു പഞ്ചായത്തുകളിൽ നിന്നും വ്യത്യസ്തമാണ്. വാഴൂർ എന്ന ഈ കൊച്ചു ഗ്രാമത്തിൽ നിന്ന് നിരവധി പ്രഗൽഭരായിട്ടുള്ള കലാകാരന്മാരും, സാമൂഹിക, സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരും, നിരവധി ടെലിവിഷൻ ചാനലുകളിൽ നിറസാന്നിധ്യം അറിയിച്ചവരും ഉണ്ട്. ആ കൂട്ടത്തിൽ വാഴൂരിന് ആരോഗ്യരംഗത്തേക്ക് ഒരു യുവ ഡോക്ടർ കൂടി.
കോട്ടയം മെഡിക്കൽ കോളേജ് 2018- 24 ബാച്ചിൽ നിന്ന് ഡോ.ആഷിക്ക് A അബ്ദുൾഖാദർ ആണ് ഡോക്ടർ ബിരുദം നേടി വാഴൂരിന് അഭിമാനം ആയിരിക്കുന്നത്. ചാമംപതാൽ കൊച്ചുവലിയവീട്ടിൽ മുഹമ്മദ് അഷറഫിൻ്റേയും, വാഴൂർ ഗ്രാമപഞ്ചായത്തംഗം ഷാനിദബീവിയുടെയും പുത്രനാണ്. ഇളയസഹോദരി ആഷ്ന പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇക്കഴിഞ്ഞ ജൂണിൽ എം.എസ്.സി ഫിസിക്സിൽ ഉയർന്ന മാർക്കു വാങ്ങി വിജയിച്ചിരുന്നു.