വാഴൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം 51 വീടുകളുടെ താക്കോൽ സമർപ്പണം നടന്നു. വാഴൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതി പ്രകാരം 167 വീടുകളിൽ 69 പേർക്ക് ഭൂമിയും വീടും നൽകിയാണ് പദ്ധതി പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കൂടിയ യോഗത്തിൽ വീടുകളുടെ താക്കോൽ സമർപ്പണം കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ. റെജി സക്കറിയ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത എസ് പിള്ള, ബ്ലോക്ക് മെമ്പർ പി എം ജോൺ, ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻറ് ഡി. സേതുലക്ഷ്മി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു,ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സൗമ്യ കൃതജ്ഞത അർപ്പിച്ചു. വി ഇ ഒ അരുൺ പി സുരേന്ദ്രൻ, വി ഒ അനിത മരിയ ജോസ് തുടങ്ങിയവർ സംസാരിച്ചു.


