ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ തീർത്ഥാടകൻ മരിച്ചു. 40 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് കർണാടക സ്വദേശിയായ രാം നഗർ സ്വദേശിയായ കുമാരസാമി മരിച്ചത്. സന്നിധാനത്തെ ആശുപത്രിയിൽ നിന്നും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കുവേണ്ടി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് വിവരം.ഫ്ലൈ ഓവറിന് മുകളിലുള്ള മേൽക്കൂരയിൽ നിന്നാണ് കുമാരസ്വാമി ചാടിയതെന്നാണ് ലഭിക്കുന്ന സൂചന.
.jpg)

