വാഴൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ 30 വർഷക്കാലമായി ഉപയോഗിച്ചുകൊണ്ടിരുന്ന മൂന്നടി വീതിയുള്ള വഴിയിൽ ഇനി വാഹനങ്ങൾ കയറിയിറങ്ങും. വീതിയുള്ള വഴി യാഥാർത്ഥ്യമായി മാറുകയാണ്. വാർഡ് മെമ്പർ ഡൽമ ജോർജിന്റെ നിരന്തര പരിശ്രഫലമായാണ് 12 അടി വീതിയുള്ള വഴിയായി മാറിയത്. വൈഎംഎ -(YMA) വെള്ളറപ്പള്ളി (കാനം ) റോഡിൽ നിന്ന് വെള്ളറപ്പള്ളി-മങ്ങാട്ട് റോഡ് ൽ ചെന്ന് ചേരുന്നു. മങ്ങാട്ട് റോഡിലേക്ക് ചേരുന്ന ഭാഗമാണ് വീതി കൂട്ടി പുനർനിർമ്മിക്കുന്നത്. ഈ വഴി യാഥാർത്ഥ്യമാകുന്നതോടുകൂടി ഇരുകരകളിലും ഉള്ളവർക്ക് ദൂരം താണ്ടാതെ, ചാമംപതാലിലേക്കും കാനത്തേക്കും പോകാം. 50 ൽ പരം വീടുകളുള്ള പ്രദേശത്തുകൂടി കടന്നുപോകുന്ന വഴി വളരെ ദുർഘടം നിറഞ്ഞതായിരുന്നു. ഇനി സാഹസികത ഇല്ലാതെ യാത്ര ചെയ്യാം.






