വാഴൂർ ഗ്രാമപഞ്ചായത്തിൽ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച പന്ത്രണ്ടാം വാർഡിലെ 108 -ാം നമ്പർ അംഗനവാടി ഉദ്ഘാടനം ചെയ്തു. ചാമംപതാൽ അംഗനവാടി അങ്കണത്തിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാനിദ അഷറഫ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത എസ് പിള്ള,വൈസ് പ്രസിഡൻറ് ഡി സേതുലക്ഷ്മി ,
ഐസിഡിഎസ് സൂപ്പർവൈസർ ജലജ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി നടുവത്താണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ജെ ശോശാമ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകാന്ത് പി തങ്കച്ചൻ,മെമ്പർമാരായ നിഷാ രാജേഷ്,ഡെൽമ ജോർജ്, സിന്ധു ചന്ദ്രൻ തുടങ്ങിയവർ ഐ സി ഡി എസ് പ്രവർത്തകർ, അംഗനവാടി ടീച്ചർമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.


