വാഴൂർ: ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമായി കിഴക്കിന്റെ കവാടമായ വാഴൂര് നക്ഷത്ര ജലോത്സവത്തിന് നാളെ തുടക്കം കുറിക്കും.വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി നക്ഷത്ര ജലോത്സവം ഉദ്ഘാടനം ചെയ്യും.ശ്രീ പ്രജ്ഞാനന്ദതീർത്ഥപാദസ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിക്കും. തുടർന്ന് സോപാനസംഗീതം, വയോജന കലാമേള, ക്ലാസിക്കൽ ഡാൻസ് എന്നിവ വേദിയിൽ അരങ്ങേറും. ശാസ്താംകാവ് വലിയതോട് പൊത്തൻപ്ലാക്കൽ ചെക്ക് ഡാമിൽ ആണ് ഇരുപത്തിയെട്ടാം തീയതി വരെ നക്ഷത്ര ജലോത്സവം.രാവിലെ എട്ടു മുതൽ 11 വരെയും വൈകിട്ട് മൂന്നു മുതൽ 8 വരെയും ആണ് സമയം.
കുട്ടവഞ്ചി യാത്ര, വള്ളം യാത്ര, കയാക്കിങ്, ഊഞ്ഞാലാട്ടം ,കുതിരസവാരി തുടങ്ങി വിവിധങ്ങൾ ആസ്വദിക്കാം.ഒരാൾക്ക് 50 രൂപയാണ് ഫീസ്. ദിവസേന കലാപരിപാടികളും അരങ്ങേറും. സോപാനസംഗീതം, ദഫ് മുട്ട് ,കരോൾ ഗാന മത്സരം,വയോജനങ്ങളുടെ ഗാനമേള,തിരുവാതിരകളി, കൈകൊട്ടിക്കളി, മ്യൂസിക്കൽ ഫ്യൂഷൻ, പഞ്ചാരിമേളം, ഗാനമേള, കൂടാതെ ആടാം പാടാം എന്ന പരിപാടിയിലൂടെ കലോത്സവത്തിന് എത്തുന്നവർക്കും കലാപരിപാടികൾ അവതരിപ്പിക്കാം. കൊടുങ്ങൂർ ജംഗ്ഷനിൽ നിന്ന് മണിമല റോഡ് വഴി കല്ലുതെക്കേയിൽ കൂടിയാണ് ജലോത്സവ നഗരിയിലേക്ക് എത്തുക.


