യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് വ്യാപകമായ രീതിയിൽ കബളിപ്പിക്കപ്പെടുന്നു. പല ഗ്രൂപ്പുകളുടെയും അഡ്മിന്മാർ ഏതെങ്കിലും ഒക്കെ പ്രദേശങ്ങളിലെ വീട്ടമ്മമാരാണ്. അവർ പോലും അറിയാതെയാണ് ഗ്രൂപ്പുകൾ രൂപീകരിക്കുന്നതും അതിലൂടെ ആധാർ കാർഡ് ഉൾപ്പെടെയുള്ളത് അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നത്.
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടിയുള്ള പ്രത്യേകമായി തയ്യാറാക്കിയ മൊബൈൽ ആപ്പുകളും ഷെയർ ചെയ്തിരിക്കുകയാണ്.ബാങ്ക് അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഇത്തരത്തിൽ ഒരു സന്ദേശങ്ങളും വന്നതായി അവർക്കറിയില്ല. ഗ്രൂപ്പിൻറെ അഡ്മിൻമാരെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ, നിരവധി ആളുകൾ കാര്യം അന്വേഷിക്കുന്നതായും ചിലർ ചൂടാകുന്നതായി പറയുകയുണ്ടായി.
കാസർഗോഡ് സ്വദേശിനിയായ ഗ്രൂപ്പ് അഡ്മിനെ ബന്ധപ്പെട്ടപ്പോൾ ആ പ്രദേശം കേന്ദ്രീകരിച്ച് നിലവിൽ അവർക്ക് ഒരു സ്വയം സഹായ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ടുകൊണ്ട് ഇവരുടെ മൊബൈൽ നമ്പരുകൾ അടക്കം ശേഖരിക്കപ്പെട്ടിട്ടുണ്ട്. ആ ഗ്രൂപ്പ് നല്ല രീതിയിൽ നടന്നു പോകുന്നതായി അറിയുകയുണ്ടായി.
എന്നാൽ ദുരുപയോഗം ചെയ്യപ്പെട്ട നമ്പരുകൾ ഇപ്പോൾ ബാങ്കിംഗ് ലേബലോട് കൂടിയ വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുന്നതും, അതിലൂടെ അപ്ഡേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആവശ്യപ്പെടുന്നത് നിലവിൽ ഗ്രൂപ്പിലുള്ള അംഗങ്ങൾക്ക് അറിവില്ല. നിരവധി ആളുകൾക്ക് ഇത്തരത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ എന്ന വിധേന ഗ്രൂപ്പുകൾ വരികയും, അത് ഓപ്പൺ ആകുമ്പോൾ പലരുടെയും വാട്സപ്പ് തന്നെ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടായി എന്ന് കാസർഗോഡ് സ്വദേശിനി വാഴൂർ ന്യൂസിനോട് പറഞ്ഞു. കുടുംബശ്രീ ഗ്രൂപ്പ് അംഗങ്ങൾക്ക് ഇത്തരത്തിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വരുകയും, ആ ഗ്രൂപ്പ് ഓപ്പൺ ചെയ്ത് എന്താണെന്ന് അറിയുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വാട്സ്ആപ്പ് തന്നെ നഷ്ടപ്പെട്ടതായി അവർ പറഞ്ഞു. കേരളത്തിൽ മൈക്രോ ഫിനാൻസ് എന്ന പേരിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും, നിരവധി കുടുംബങ്ങളിലുള്ള സ്ത്രീകളെ മുൻനിർത്തി ഗ്രൂപ്പുകൾ രൂപീകരിച്ച് ലോണുകൾ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്ന് ശേഖരിച്ചിരിക്കുന്ന രേഖകൾ സൂക്ഷിക്കപ്പെടുന്നുണ്ടോ എന്ന് സംശയം നിലനിൽക്കുന്നതായി പലരും ആശങ്കപ്പെടുന്നു. ഫോൺ നമ്പർ ഉൾപ്പെടെ ദുരുപയോഗം ചെയ്യുകയും പല ഗ്രൂപ്പിലും ആളുകൾ തമ്മിൽ അസഭ്യ വർത്താനം പറയുന്നതും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശേഖരിക്കപ്പെടുന്ന ഫോൺ നമ്പറുകളിൽ പലതും വ്യാജന്മാർ ശേഖരിക്കുകയും അവർ ഇത്തരത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് തട്ടിപ്പ് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ആധാർ ഉൾപ്പെടെയുള്ള രേഖകൾ ശേഖരിക്കപ്പെട്ട പല മൈക്രോ ഫിനാൻസ് ഗ്രൂപ്പുകളിലും അവർ പോലും അറിയാതെ ലോണുകൾ എടുക്കുകയും, യഥാർത്ഥ ഉടമ ലോൺ അടച്ചു തീരുമ്പോൾ കുടിശ്ശികയുണ്ട് പലിശയുണ്ട് എന്ന് പറഞ്ഞ് വീണ്ടും അടപ്പിക്കുന്ന സ്ഥിതി ഉണ്ടാകുന്നു. നിലവിൽ ഇത്തരം തിരിച്ചടവുകൾ ആധാർ ദുരുപയോഗം ചെയ്തതിന്റെ അടിസ്ഥാനത്തിൽ വന്നതാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളാണ് ഇത്തരം കെണികളിൽ വീഴുന്നത്.
കേരളത്തിൽ പെരുകി വരുന്ന മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ ആധാർ ഉപയോഗിച്ച് വ്യാജ ലോണുകൾ നൽകി, അവരുടെ സിബിൽ സ്കോറുകൾ കുറയ്ക്കുകയും; യാതൊരുവിധ ബാങ്കിംഗ് ഇടപാട് നടത്താൻ മേലാത്ത സ്ഥിതിവിശേഷം ഉണ്ടാക്കുന്നതായി പലരും പറഞ്ഞു. ആധാറുകൾ പരിശോധിക്കുമ്പോഴാണ് തങ്ങളുടെ ആധാർ ദുരുവിനിയോഗം ചെയ്ത് പല ലോണുകളും എടുത്തതായി കണ്ടെത്തുകയും, സിബിൽ സ്കോറുകൾ കുറച്ചതായും അറിയാൻ കഴിഞ്ഞത്.
അധികാരികൾ ഇത്തരത്തിലുള്ള വ്യാജ മൈക്രോ സംവിധായകരെയും, ഗ്രൂപ്പ് അഡ്മിൻ മാരെയും നിയന്ത്രിക്കാൻ തയ്യാറായില്ലെങ്കിൽ നിരവധി ആത്മഹത്യകളും കുടുംബ കലഹങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്.







