വാഴൂർ : ഐപിസി വാഴൂർ സെൻറർ കൺവെൻഷൻ ഫെബ്രുവരി 8, 9 തീയതികളിൽ കൊടുങ്ങൂർ- പാലാ റോഡിൽ CGFI ശാലോം മൈതാനത്ത് വച്ച് വൈകുന്നേരം 6 മുതൽ 9 മണി വരെ നടക്കും. ഐപിസി സെൻറർ മിനിസ്റ്റർ പാസ്റ്റർ സജി പി മാത്യു ഉദ്ഘാടനം ചെയ്യും .
പാസ്റ്റർ അനിൽ കൊടിത്തോട്ടം,പാസ്റ്റർ റെജി ശാസ്താംകോട്ട തുടങ്ങിയവർ ശുശ്രൂഷിക്കുന്നു.പകൽ യോഗങ്ങളിൽ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ സിബി വർഗീസ് വൈദ്യൻ , ബ്രദർ വർക്കി എബ്രഹാം കാച്ചാണത്ത്, സിസ്റ്റർ ഒമേഗ സുനിൽ, ബ്രദർ സന്ദീപ് വിളമ്പുകണ്ടം തുടങ്ങിയവർ ശുശ്രൂഷിക്കുന്നു. GMI വോയ്സിൻ്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
വാർഷിക മാസയോഗവും, ഓർഡിനേഷൻ സർവീസ്- ശനിയാഴ്ച്ച പകൽ 10 മുതൽ 1 മണി വരെയും, വിമൻസ് ഫെലോഷിപ്പ് വാർഷികം ശനിയാഴ്ച്ച 2 മണി മുതൽ 5 മണി വരെയും, സംയുക്ത സഭായോഗo-ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ 1 മണി വരെയും,സൺഡേസ്കൂൾ, പി വൈ പി എ വാർഷികം ഞായറാഴ്ച്ച 2 മണി മുതൽ 5 മണി വരെയും കൺവെൻഷൻ സെൻ്ററിൽ നടക്കും.
ജനറൽ കൺവീനർ- അനിൽ പി.എം 9947373495 , പബ്ലിസിറ്റി കൺവീനർ- സതീഷ് ഡേവിഡ് 8089158363





