കൊടുങ്ങൂർ : സിപിഐ വനിതാ ബ്രാഞ്ച് സമ്മേളനം ഷീജാ സലാമിന്റെ അധ്യക്ഷതയിൽ കൂട്ടുങ്കൽ ഷാജി നഗറിൽ നടന്നു.മുതിർന്ന അംഗം തങ്കമണി സോമൻ പതാക ഉയർത്തി.ബിബിൻ ചന്ദ്ര രതീഷ് രക്തസാക്ഷി പ്രമേയവും സിനിമോൾ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഷൈലജ അത്തിത്തറ സ്വാഗതം ആശംസിച്ച സമ്മേളനം പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ (മുൻ എംഎൽഎ) ഉത്‌ഘാടനം ചെയ്തു.
പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ. എം എ ഷാജി, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഹേമലത പ്രേംസാഗർ,ജില്ലാ കൗൺസിൽ അംഗം രാജൻ ചെറുകപ്പള്ളിൽ, ലോക്കൽ സെക്രട്ടറി വാവച്ചൻ വാഴൂർ,മണ്ഡലം കമ്മറ്റി അംഗങ്ങളായ അജിത് വാഴൂർ,സ്വപ്‍ന റെജി, ലോക്കൽ കമ്മറ്റി അംഗങ്ങളായ പി എം ജോൺ, പി സി ബാബു എന്നിവർ സംസാരിച്ചു. ഷൈലജ അത്തിത്തറയെ സെക്രട്ടറി ആയും, ബിബിൻ ചന്ദ്രയേ അസിസ്റ്റന്റ് സെക്രട്ടറി ആയും തിരഞ്ഞെടുത്തു.







