പാറത്തോട്ടിൽ വയോധികയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലനാട് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന തൈപറമ്പിൽ മേരിക്കുട്ടി ജോസഫ് (67) നെയാണ് മരിച്ചനിലയിൽ ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.
മക്കൾ വിദേശത്ത് പോയതിനെ തുടർന്ന് മേരിക്കുട്ടി ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ച് വന്നിരുന്നത്. തൊട്ടടുത്തുള്ള
സഹോദരന്റെ വീട്ടിൽ രാത്രി കാലങ്ങളിൽ തങ്ങുകയും പുലർച്ചെ ഇതിനോട് ചേർന്ന് തന്നെയുള്ള സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയുമായിരുന്നു പതിവ്. കഴിഞ്ഞ ദിവസം രാത്രിയും ഈ വീട്ടിൽ കിടന്നുറങ്ങിയ ശേഷമാണ് മേരിക്കുട്ടി പുലർച്ചെയോടെ സ്വന്തം വീട്ടിലേയ്ക്ക് പോയതെന്ന് പോലീസ് പറഞ്ഞു. ഏറെ നേരം കഴിഞ്ഞും ഇവരെ വീടിന് പുറത്ത് കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് വീടിനോട് ചേർന്ന് തന്നെയുള്ള മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.