സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
99.5 ആണ് വിജയ ശതമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. 4,24,583 കുട്ടികൾ ഉപരി പഠനത്തിനർഹരായി. 61,449 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ളസ് നേടി.
കണ്ണൂർ ജില്ലയിലാണ് വിജയ ശതമാനം കൂടുതൽ. കുറവ് തിരുവനന്തപുരത്തും. 2331 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. പരീക്ഷാ ഫലം നാല് മണിമുതൽ വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങു. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു എസ്എസ്എൽസിയിലെ വിജയം. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് വിജയ ശതമാനം.
1. https://pareekshabhavan.kerala.gov.in
എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. PRD LIVESAPHALAM 2025 എന്നീ മൊബൈൽ ആപ്പ് വഴിയും ഫലം അറിയാം
എസ്എസ്എൽസി (എച്ച് ഐ)ഫലം http://sslchiexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ടിഎച്ച്എസ്എൽസി (എച്ച് ഐ) http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി http://ahslcexam.kerala.gov.in ലുമാണ് ലഭിക്കും. ടിഎച്ച്എസ് എൽസി ഫലം https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്‌സൈറ്റിലും അറിയാം