മൂന്നു വള്ളങ്ങളില്‍ കടലില്‍ പോയവരുടെ വലയില്‍ മീനിന് പകരം തേങ്ങാ കുടുങ്ങുകയായിരുന്നു.അഴീക്കലില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയവര്‍ക്ക് കിട്ടിയത് ആയിരത്തിലധികം തേങ്ങകള്‍. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇവര്‍ 300ലധികം തേങ്ങയുമായി കടലില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. ഇവര്‍ക്ക് തേങ്ങ കിട്ടിയതറിഞ്ഞു പിന്നാലെ പുറപ്പെട്ടവര്‍ക്ക് കിട്ടിയത് ആയിരത്തിലധികം തേങ്ങകളാണ്.
കഴിഞ്ഞ ദിവസം ആറരയോടെയാണ് ആദ്യ വള്ളം കടലില്‍ പോയത്. അഴീക്കലിലെ കെ കെ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള ശിവഗംഗ എന്ന വലിയ തോണിയും രണ്ട് കാരിയര്‍ വള്ളങ്ങളുമാണ് കടലില്‍ ആദ്യം പോയത്. 25 ഓളം പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. വള്ളത്തില്‍ മീനൊന്നും ലഭിക്കാത്തതിനാല്‍ നിരാശയിലായിരുന്നു പണിക്കാര്‍. പിന്നാലെയാണ് കടലില്‍ തേങ്ങകള്‍ പൊങ്ങിക്കിടക്കുന്നത് കാണുകയായിരുന്നു. കാരിയര്‍ വെള്ളത്തിലുള്ളവര്‍ കൈകൊണ്ടും മീന്‍ കോരി ഉപയോഗിച്ചും തേങ്ങ വള്ളത്തില്‍ ശേഖരിക്കുകയായിരുന്നു.
ഉച്ചയ്ക്ക് ഒന്നിനാണ് ഇവര്‍ ഹാര്‍ബറില്‍ തിരിച്ചെത്തിയത്. വിവരമറിഞ്ഞ് ആയിക്കരയില്‍ നിന്ന് മറ്റൊരു വെള്ളം കടലിലേക്ക് പോവുകയായിരുന്നു. ആയിരത്തോളം തേങ്ങയുമായാണ് ഇവര്‍ തിരിച്ചെത്തിയത്. വള്ളക്കാര്‍ ആവശ്യത്തിനുള്ള തേങ്ങകള്‍ എടുത്തിട്ട് ബാക്കി തൂക്കി വില്‍ക്കുകയായിരുന്നു. മലവെള്ളത്തില്‍ പുഴയിലൂടെ ഒളിച്ചുവന്ന തേങ്ങകളാണ് ഇവയെന്നാണ് കരുതുന്നത്.