കോട്ടയം ; കറുകച്ചാല്‍ മാന്തുരുത്തിയില് ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ കാഞ്ഞിരപ്പാറ, കാരുവേലിയില്‍ പുത്തെൻപുരയ്ക്കല്‍ തങ്കപ്പൻ(അനിയൻ) മകൻ ഗോപി കൃഷ്ണൻ (24) ആണ് മരിച്ചത്.ഇന്നലെ രാത്രി 11.00 മണിക്ക് കറുകച്ചാല്‍ മാന്തുരുത്തിയിലായിരുന്നു അപകടം.
സുഹൃത്തിനെ കറുകച്ചാലില്‍ നിന്ന് കൊണ്ടുവരാൻ പോയപ്പോള്‍ അമിത വേഗത്തിൻ എത്തിയ ഇന്നോവ കാർ ബൈക്കില്‍ ഇടിക്കുക ആയിരുന്നു. തല്‍ക്ഷണം ഗോപികൃഷ്ണൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.മൃതദേഹം മല്ലപ്പള്ളി ആശുപത്രിയില്‍ മോർച്ചറിയില്‍. ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തികരിച്ച് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.