പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെങ്ങളം സ്വദേശിയായ ജെറിൻ (19) ആണ് മരിച്ചത്. വാഹനത്തിൽ നാലു പേരുണ്ടായിരുന്നു. ഇതിൽ മൂന്ന് പേരെ അന്യ സംസ്ഥാന തൊഴിലാളി ദീപക്കും , നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ജെറിന്റെ അച്ഛനും അമ്മയും ഡ്രൈവറുമാണ് രക്ഷപ്പെട്ടത്.
പിന്നീട് പോലീസും ഫയർഫോഴ്സും ചേർന്നാണ് ജെറിനെ വെള്ളത്തിൽ നിന്നും ഉയർത്തിയത് .ജെറിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.