വെള്ളാവൂർ : വാഴൂർ ബ്ലോക്കിലെ വെള്ളാവൂർ സിഡിഎസിലെ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റുമായി ബന്ധപ്പെട്ടുള്ള ലൈവിലി ഫുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനൂപ് പി.റ്റി യുടെ അധ്യക്ഷതയിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി ഉദ്ഘാടനം നിർവഹിച്ചു.
സി ഡിഎസ് ചെയർപേഴ്സൺ മാലിനി ടി.വി സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ ജലജ മോഹനൻ റോസമ്മ കോയപുറം ബ്ലോക്ക് മെമ്പർ ശ്രീജിത്ത് വാർഡ് മെമ്പർമാരായ സന്ധ്യാ റെജി,സിന്ധു ബിനോയ്, രാധാകൃഷ്ണൻ, ആതിര വേണുഗോപാൽ, ബ്ലോക്ക്കോഡിനേറ്റർ ശാലിനി ജിനു ,സി ഡി എസ് വൈസ് ചെയർപേഴ്സൺ ശ്രീജ പി എസ് ,ഐ എഫ് സി ആങ്കർ ജയ മോൾ, സീനിയർ സിആർപി പ്രിയ റ്റി,ഡൊമൈൻ സി ആർ പി മാരായ മായാദേവി, അമ്പിളി, സിഡിഎസ് അക്കൗണ്ടന്റ് മഞ്ജുള, സി ഡി എസ് മെമ്പർമാർ ജെ എൽ ജി അംഗങ്ങൾ കുടുംബശ്രീ കർഷകർ എന്നിവർ പങ്കെടുത്തു.