വാഴൂർ : ഡിവൈഎഫ്ഐ ഇളപ്പുങ്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും, പുതിയ അധ്യായന വർഷത്തേക്കുള്ള കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി. ഡിവൈഎഫ്ഐ മുൻ വാഴൂർ മേഖലാ പ്രസിഡൻറ് അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളും ഡിവൈഎഫ്ഐ വാഴൂർ മേഖലാ പ്രസിഡണ്ടും, കമ്മറ്റി അംഗങ്ങളും സിപിഐഎം ഇളപ്പുങ്കൽ ബ്രാഞ്ച് സെക്രട്ടറിയും, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.