ജനക്ഷേമവും വികസനവും മുന്‍തൂക്കം നല്‍കിയുള്ള ഇടതുപക്ഷഭരണത്തിന്റെ മേന്മ സാധാരണ ജനങ്ങള്‍ക്കിടയിലെത്തിയിട്ടുള്ളതും ആളുകള്‍ക്ക് ബോധ്യമുള്ളതും ഇലക്ഷന്‍ പ്രചാണത്തിലുടനീളം മനസ്സിലാക്കാൻ ആയെന്നും, വീടുവീടാന്തരം പരമാവധി നേരിട്ടെത്തി വോട്ടര്‍മാരോട് സംവദിച്ചുള്ള പ്രചരണമാണ് നടന്നത്. അത് ജനങ്ങള്‍ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് വര്‍ദ്ധിച്ച പോളിങ്ങ് എന്നും ഡോ എന്‍ ജയരാജ് .
ജനാധിപത്യത്തിന്റെ സൗന്ദര്യവും വ്യാപ്തിയും ഒട്ടും ക്ഷയം സംഭവിച്ചിട്ടില്ലെന്നും അഭൂതപൂര്‍വ്വമായ വോട്ടിങ് ശതമാന വളര്‍ച്ചയിലൂടെ മനസിലാക്കാം. ഇടതുപക്ഷത്തിന് മികച്ച വിജയം ഉണ്ടാകുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു.കറുകച്ചാൽ ചമ്പക്കര ചെറുമാക്കൽ അംഗൻവാടിയിൽ വോട്ട് രേഖപെടുത്തി.