സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് ഒറ്റയടിക്ക് 4,840 രൂപയുടെ കുതിച്ചുയര്‍ന്നതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 1,17,720 രൂപയായി ഉയര്‍ന്നു.പുതിയ നിരക്ക് പ്രകാരം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,715 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,090 രൂപയും പവന് 96,720 രൂപയുമാണ് വില.
14 കാരറ്റിന് ഗ്രാമിന് 9,415 രൂപയും 9 കാരറ്റിന് 6,070 രൂപയുമാണ് നിലവിലെ നിരക്ക്. ജനുവരി 29 ന് സംസ്ഥാനത്ത് സ്വര്‍ണവില 1.31 ലക്ഷം രൂപ കടന്ന് ചരിത്രത്തിലെ ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.

.jpg)


