വൈറൽ സുന്ദരി മൊണാലിസ ഭോസ്‌ലെയും ഉത്തർപ്രദേശിലെ ബാഗ്പത് നിവാസിയായ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തിലെ വിവാദം ഒടുങ്ങുന്നില്ല. മോണാലിസയ്ക്ക് 18 വയസല്ലെന്നും 16 വയസാണ് പ്രായമെന്നും ജനനസർട്ടിഫിക്കറ്റിൽ പറയുന്നു.വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സർക്കാരിന്റെ സർട്ടിഫിക്കറ്റ് പങ്കുവെച്ചത്.
2026 മാർച്ച് 11 ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും കാമുകൻ ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്.
പുറത്തുവന്ന മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റിൽ ജനന തീയതിയും സമയവും 2009 ഡിസംബർ 30 വെകുന്നേരം 5.30 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു പ്രകാരം മോണാലിസയ്ക്ക് നിലവിൽ 16 വയസും രണ്ട് മാസവും 12 ദിവസവുമാണ് പ്രായം.
പ്രായപൂർത്തിയാകത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിപ്പിച്ചു എന്നാരോപിച്ച് മൊണാലിസ ഭോസ്ലെയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡി എസ് പിക്കാണ് പരാതി നൽകിയത്.


.png)



