ചിറാപുഞ്ചിയിലെ അത്ഭുത മനുഷ്യൻ
മേഘാലയയിലെ കാടുകളും മലനിരകളും നിറഞ്ഞ സൊഹ്‌റ (ചിറാപുഞ്ചി) എന്ന പ്രദേശത്താണ് ഹോളി വാർ താമസിക്കുന്നത്. ഖാസി ഗോത്ര വർഗക്കാരുടെ പാരമ്പര്യമായ "ജിങ്കിയെങ് ജ്രി" അഥവാ "ലിവിംഗ് റൂട്ട് ബ്രിഡ്ജ്" എന്ന നിർമാണ ശൈലിയിൽ കൗതുകം തോന്നിയ ഹോളി തന്റെ ചെറുപ്രായത്തിൽ തന്നെ അതിൽ പഠനം ആരംഭിച്ചു.
എന്താണ് ലിവിംഗ് റൂട്ട് ബ്രിഡ്ജ്?
റബ്ബർ ഫിഗ് ട്രീ (Ficus elastica) എന്ന വലിയ മരത്തിന്റെ വേരുകൾ വർഷങ്ങളോളം വളർത്തി, അവ തമ്മിൽ ബന്ധിപ്പിച്ച്, പ്രകൃതിദത്ത പാലങ്ങളാക്കി മാറ്റുന്ന അത്ഭുതകരമായ രീതിയാണിത്. വർഷങ്ങൾ കഴിയുന്തോറും ഇതിന്റെ ബലം കൂടി കൊണ്ടിരിക്കും എന്നതാണ് ഈ പാലത്തിന്റെ പ്രത്യേകത.
10-ാം വയസ്സിലെ ദൗത്യം
ഹോളി വാർ തന്റെ പത്താമത്തെ വയസ്സിലാണ് ഈ പ്രവർത്തനത്തിലേക്ക് കടന്നത്. നമ്മൾ ആ പ്രായത്തിൽ മണ്ണപ്പം ചുട്ട് കളിച്ച് അപ്പുറത്തെ പറമ്പിൽ ടയർ ഉരുട്ടി നടക്കുമ്പോൾ, മഴക്കാലത്ത് തന്റെ ഗ്രാമത്തിലെ ആളുകൾക്ക് നദി കടക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ശ്രദ്ധയിൽപെട്ട ആ കൊച്ചു മിടുക്കൻ ഇതിനൊരു പരിഹാരം കാണണം എന്ന ലക്ഷ്യത്തോടെയാണ് കളി മാറ്റിവെച്ചത്.തന്റെ പിതാമഹൻമാരിൽ നിന്ന് കിട്ടിയ അറിവുകൾ കൂടെ ഉപയോഗിച്ച് വർഷങ്ങളോളം വേരുകൾ weave ചെയ്ത് "ഉംകാർ ലിവിംഗ് റൂട്ട് ബ്രിഡ്ജ്" എന്ന മേഘാലയയുടെ അഭിമാനങ്ങളിൽ ഒന്നായി മാറിയ പാലം അദ്ദേഹം പണിഞ്ഞു തീർത്തു.
...കളി മാറ്റിവെച്ചത്.
🇮🇳 ഇന്ത്യയുടെ അഭിമാന കഥകൾ
തന്റെ പിതാമഹൻമാരിൽ നിന്ന്...
പുതുതലമുറയ്ക്ക് പാഠം
പാലം നിർമാണത്തിൽ മാത്രം തന്റെ പ്രവർത്തനം ഒതുക്കാൻ അദ്ദേഹം തയ്യാറായില്ല. പ്രകൃതിയെയും പാരമ്പര്യത്തെയും സംരക്ഷിക്കണമെന്ന സന്ദേശം യുവതലമുറയ്ക്ക് കൊടുത്തു കൊണ്ട് അവർക്ക് വേണ്ടി തന്റെ ഈ പുരാതന പ്രകൃതിദത്ത എൻജിനിയറിങ് വിദ്യ പഠിപ്പിച്ചു കൊടുത്തുകൊണ്ടിരിക്കുകയാണ്..
ഇത് വെറും അംഗീകാരമല്ല
2026-ലെ പത്മശ്രീ ഒരു വ്യക്തിയോടുള്ള ബഹുമതി മാത്രമല്ല. പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ഖാസി സമൂഹത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള, ഇനി എന്നും നിലനിൽക്കുന്ന അറിവിനുള്ള ഒരു അംഗീകാരം കൂടിയാണ്.
തണലാണ് മരം. പ്രകൃതി നമുക്ക് ഒരുക്കിയിരിക്കുന്ന ആ തണലിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മനുഷ്യൻ എന്ന നമുക്കാണ് ഉള്ളത്. എല്ലാവർക്കും പരിസ്ഥിതി ദിന ആശംസകൾ Team vazhoor news





