⚠️ KOCHI ALERT
കൊച്ചിയിൽ വിഷപ്പുക ഭീഷണി
AQI 153 | ജാഗ്രത വേണം
കൊച്ചി: കൊച്ചി നഗരപ്രദേശങ്ങളിൽ മലിനമായ പുക ഉയരുന്നത് ഗുരുതര ആശങ്കയാകുന്നു. തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, അമ്പലമുകൾ, ഏലൂർ മേഖലകളിലാണ് ഉയർന്ന വായുമലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്.
🚬 8 സിഗരറ്റിന് തുല്യം: രാവിലെ 6 മുതൽ 8 വരെ കോടമഞ്ഞിന് സമാനമായി കാണപ്പെടുന്നത് അപകടകരമായ പുകയാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ മലിനവായു ശ്വസിക്കുന്നത് ഒരു ദിവസം എട്ട് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൊച്ചിയിൽ നിലവിൽ വായുഗുണനിലവാര സൂചിക 153 ആണ്. പൂജ്യം മുതൽ 50 വരെയുള്ള AQI ആണ് ആരോഗ്യത്തിന് അനുയോജ്യം. നഗരത്തിലെ AQI സാധാരണയായി 150 മുതൽ 175 വരെ രേഖപ്പെടുത്താറുണ്ടെങ്കിലും ചില സമയങ്ങളിൽ ഇത് കൂടുതൽ ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ സൂചിക 200 കടന്നേക്കാമെന്നും പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
എന്താണ് കാരണം?
- വാഹനങ്ങളുടെ ക്രമാതീതമായ വർദ്ധനവ്
- ഗതാഗതക്കുരുക്ക്
- നിർമാണപ്രവർത്തനങ്ങൾ
- വ്യവസായശാലകളുടെ വർധന - ഏലൂർ, ഇടയാർ, അമ്പലമുകൾ മേഖലകളിൽ കൂടുതൽ
ഏറ്റവും ഉയർന്ന AQI (2 മാസം)
248
ലോക റാങ്കിംഗിൽ കൊച്ചി
91-ാം സ്ഥാനം
😷 ജാഗ്രതാ നിർദേശം
രാവിലെ 6-8 മണിക്ക് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, കുട്ടികളും പ്രായമായവരും അത്യാവശ്യം അല്ലാതെ പുറത്തിറങ്ങരുത്. വായുമലിനീകരണം കുറയ്ക്കാൻ നടപടി സജീവമാക്കുമെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: കൊച്ചി | #KochiAirPollution #AQI #KochiNews #Janakeeyam


