കോട്ടയം : എരുമേലി പഞ്ചായത്തിലെ ഏന്‍ജെല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍. വിവരമറിഞ്ഞ് എന്‍ ഡി ആര്‍ എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. വനത്തിനുള്ളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതെന്നാണ് ലഭ്യമായ വിവരം. പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയെന്നും കനത്ത നാശനഷ്ടമുണ്ടായെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. വ്യാഴാഴ്ച വൈകുന്നേരം ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയില്‍ വെള്ളിയാഴ്ച ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.

