വാഴൂർ:കറുകച്ചാൽ ഉപജില്ലാ സ്‌കൂൾ കലോത്സവം ''മോഹനം 2025" ന് തുടക്കമായി.കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്. മോഹൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ശ്രീകുമാർ അധ്യക്ഷനായി.
കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് കെ.ആർ.അനൂപ് മുഖ്യാതിഥിയായി. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. ബേബികുട്ടി ബീന, ജനറൽ കൺവീനർ രാജി.വി.നായർ, ജോയിൻറ് കൺവീനർ കെ.ആർ.ഗോപകുമാർ, ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.ജി.ഹരികൃഷ്ണൻ, പബ്ലിസിറ്റി കൺവീനർ പി.എൻ.ബാബുമോൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ഉപജില്ലയിലെ 76 സ്ക്കൂളുകളിൽ നിന്നായി 4285 പ്രതിഭകൾ മാറ്റുരക്കും. വാഴൂർ എസ് വി ആർ വി എൻ എസ് എസ് ഹയർ സെക്കന്ററി സ്ക്കൂൾ, എസ് വി ആർ എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിലാണ് പ്രധാന വേദികൾ. സംസ്കൃതോത്സവം അറബിക് കലോല്സവം എന്നിവ തേക്കാനം ഗവ. എൽ പി എസി ൽ നടക്കുന്നു.


