"എന്റെ മൂത്തേ... എന്റെ മുത്തില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് അറിഞ്ഞുകൂടെ. "എന്റെ കുഞ്ഞിൻറെ മുഖമെല്ലാം മാറിപ്പോയി, എന്തിനാ കുഞ്ഞേ നീ ഈ കടും കൈ ചെയ്തത്?"; കണ്ടു നിന്നവർക്ക് പോലും കരച്ചിലടക്കാനായില്ല.വേറെ ഒരു അമ്മമാർക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും തന്‍റെ മകന് അത്തരമൊരു ചീത്ത സ്വഭാവവും ഇല്ലെന്നും അവനെ അറിയുന്ന ആരും അങ്ങനെ പറയില്ലെന്നും അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ദീപകിനെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതുമുതല്‍ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ദീപക്കിന്റെ കുടുംബം ആവശ്യപ്പെടുന്നത്. യുവതിക്കെതിരെ പരാതിയുടെ മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ, കമ്മീഷണർ, കലക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് കുടുംബം ഇന്ന് പരാതി നൽകും.
സംഭവത്തില്‍ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. നിരവധി പരാതികൾ ഇതിനോടകം മുഖ്യമന്ത്രിക്കും പൊലീസിനും ലഭിച്ചിട്ടുമുണ്ട്.


