വാഴൂർ കൊടുങ്ങൂരിന് സമീപം ഭാരം കയറ്റി വന്ന ടോറസ് ലോറിയുടെ ടയർ പൊട്ടി അപകടം. കൊടുങ്ങൂർ ഭാഗത്തുനിന്നു വന്ന ലോറിയുടെ ടയർ പൊട്ടുകയും, അതിൽ നിന്നു വന്ന വായുവിന്റെ മർദ്ദം മൂലം സമീപത്തെ ദേവാ സ്റ്റോഴ്സ് എന്ന കടയുടെ മുൻവശത്തെ ചില്ലലമാര പൊട്ടി കടയ്ക്കുള്ളിൽ സാധനസാമഗ്രികൾ ചിതറിത്തെറിക്കുകയും ചെയ്തു.
കടയ്ക്കുള്ളിൽ ആരുo ഇല്ലാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി. വ്യാപാരി വ്യവസായി യൂണിറ്റ് അംഗങ്ങളും, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ അജിത്ത് കുമാറും സ്ഥലം സന്ദർശിച്ച് വേണ്ട നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.


