കോഴികളിൽ പക്ഷിപ്പനി സ്വീരീകരിച്ചത്. സ്വകാര്യ കോഴി ഫാമിലെ , കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗ വ്യാപനം തടയുന്നതിനായി ഫാമിലെ 2500 ഓളം കോഴികളെയും , ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് വളർത്തു പക്ഷികളെയും ചൊവ്വാഴ്ച റാപ്പിഡ് റെസ്പോൺസ് ടീം എത്തി കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫാമിന് രണ്ടു കിലോമീറ്റർ ദൂരപരിധിയിൽ പക്ഷികളുടെയും മാംസത്തിൻ്റെയും വിപണനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനി പത്യാല അറിയിച്ചു.


