വാഴൂർ: കൊടുങ്ങൂർ കവലയ്ക്ക് സമീപം ദേശീയ പാതയിലെ വെള്ളക്കെട്ടു മൂലം വാഹങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വാഹനങ്ങൾ പോകുമ്പോൾ വെള്ളം ശക്തിയായി കടകളിലേക്കും, കാൽനട യാത്രക്കാരുടെ ദേഹത്തും വീഴുന്നത് പതിവാകുന്നു. വെള്ളക്കെട്ടു മൂലം യാത്ര ചെയ്യുന്നവർ റോഡിന്റെ മധ്യഭാഗത്തൂടെ നടക്കുവാൻ പ്രേരിതമാകുന്നതു മൂലം അപകട സാധ്യതയേറുന്നു.
ദേശിയ പാതയിലെ വളവു കാരണം വാഹനങ്ങൾ വളരെ ചേർന്നു പോകുന്നതിനാൽ കാൽനട യാത്രക്കാർക്ക് പോലും നടക്കാൻ പറ്റാത്ത അവസ്ഥ ആണ്. അപകടം പതിയിരിക്കുന്ന ദേശീയ പാതയിലെ വളവിലെ വെള്ളക്കട്ടു മാറ്റുവാൻ എത്രയും പെട്ടന്ന് ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കുക.. കൊടുങ്ങൂർ വാഹന പുക പരിശോധന കേന്ദ്രത്തിന്റെ എതിർ വശത്തയാണ് വെള്ളക്കെട്ട് .
വാർത്ത& വിഡിയോ കടപ്പാട്: വാഴൂർ ഫെയ്സ് ബുക്ക് കൂട്ടായ്മ

