വാഴൂർ: കോവിഡ് മഹാമാരിയുടെ ശമനം തുടങ്ങിയ വേളയിൽ കേരളത്തിൽ മഴയുടെ രൂപത്തിൽ താണ്ഡവമാടി ദുരിതങ്ങളിലേക്ക് തള്ളിവിട്ടു കൊണ്ട് വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും പലരുടെയും ജീവൻ നഷ്ടപ്പെടുകയും നിരവധി ആളുകൾ ഭവനരഹിതരാകുന്നതുമായ കാഴ്ച്ച നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. സമൂഹത്തിലെ വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും ഫെയ്സ് ബുക്ക് കൂട്ടായ്മകളും സഹായം ചെയ്തു വരികയാണ്.
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി വാഴൂർ ഫേസ്ബുക്ക് കൂട്ടായ്മ , ദുരിതത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീട്ടിലേക്കാവശ്യമായ പാത്രങ്ങൾ സമാഹരിക്കുകയും, പോരാത്തവ വാങ്ങി നൽകിയും വിവിധ കുടുംബങ്ങളിൽ വിതരണം ചെയ്തു. സുബാഷ് , സജി സേവ്യർ, നിറ്റോ , അഭിലാഷ് , അനിത കൈതയ്ക്കൽ , ബ്ലെസ്സി നിറ്റോ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.
സിജി സജീവ് , അഖില , ഷിഹാബ് തുടങ്ങിയവർ പരമാവധി പാത്രങ്ങൾ വീടുകളിൽ നിന്നും സമാഹരിക്കുന്നതിന് വേണ്ടി പ്രവർത്തിച്ചു.
ശ്രീജിത്ത് , സന്തോഷ് , ഷംസുദ്ദീൻ തുടങ്ങിയവർ വേണ്ട നിർദ്ദേശങ്ങൾ നൽകി സഹകരിച്ചു..ഗ്രൂപ്പ് മെമ്പർ സുബിൻ വാഹനം ഫ്രീയായി വിട്ട് തന്നു കൊണ്ട് സഹായിക്കുകയും ചെയ്തു.
ഈ പ്രവർത്തനം വിജയിപ്പിക്കാൻ വേണ്ടി സഹകരിച്ച എല്ലാവർക്കും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചതായി സംഘാടകർ പറഞ്ഞു.
നിരവധി കർമ്മ പരിപാടികളിലൂടെ വാഴൂർ ഫെയ്സ് ബുക്ക് കൂട്ടായ്മ മുന്നേറുന്നു എന്നതിന് തെളിവാണ് ഈ കൈത്താങ്ങ്
ad

