ഭരണഭാഷ വാരാഘോഷത്തിന് ജില്ലയിൽ തുടക്കം, സർക്കാർ വിവരങ്ങൾ ലളിതമായ ഭാഷയിൽ നൽകണം: വൈക്കം മധു

0


 

കോട്ടയം: സാധാരണക്കാരും നവസാക്ഷരും ഉൾപ്പെടെയുള്ളവർക്ക് പരാശ്രയമില്ലാതെ മനസിലാകുന്ന വിധം ലളിതമായ ഭാഷയിൽ
സർക്കാർ വിവരങ്ങൾ നൽകുന്നതിന് ജീവനക്കാർ ശ്രദ്ധിക്കണമെന്ന് ഗ്രന്ഥകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ വൈക്കം മധു പറഞ്ഞു. വിവര-പൊതുജന സമ്പർക്ക വകുപ്പും ജില്ലാ ഭരണകൂടവും സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആശയ സംവേദനം കാര്യക്ഷമമായി നടക്കുന്നതിന് മലയാള ഭാഷയിലെ തന്നെ വാക്കുകളും പദങ്ങളും വാചകങ്ങളും ഉപയോഗിക്കുന്നതാണ് ഉത്തമം.

മലയാളത്തിൽ വേരുറച്ചു പോയ ചില പദങ്ങൾ അവ മറ്റ് ഭാഷയിലുള്ളതാണെങ്കിലും സ്വീകരിക്കുന്നതിൽ അപകർഷതാബോധം ഉണ്ടാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഉപഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി കളക്ടർ പി.ജി രാജേന്ദ്രബാബു ജീവനക്കാർക്ക് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം ഭരണഭാഷയായി ഉപയോഗിക്കുന്നതിൽ മികവു പുലർത്തിയ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിനുള്ള പുരസ്‌കാരം മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രവും ജീവനക്കാർക്കുള്ള പുരസ്‌കാരം മൃഗസംരക്ഷണ ജില്ലാ ഓഫീസിലെ ജീവനക്കാരി ധന്യാ ദേവരാജനും ചടങ്ങിൽ ഏറ്റുവാങ്ങി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഒ.ടി. തങ്കച്ചൻ, സാക്ഷരത മിഷൻ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, അസിസ്റ്റന്റ് എഡിറ്റർ കെ.ബി. ശ്രീകല എന്നിവർ പ്രസംഗിച്ചു.

 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !