മഹാത്മാഗാന്ധി സർവകലാശാലയിലെ 2019-20 വർഷത്തെ മികച്ച എൻഎസ്സ് എസ്സ് യൂണിറ്റ് , പ്രോഗ്രം ഓഫീസർ എന്നിവയ്ക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റുകൾ വാഴൂർ എസ് വി ആർ എൻ എസ്സ് എസ്സ് കോളേജിലെ എൻഎസ്സ് എസ്സ് യൂണിറ്റിനും , പ്രോഗ്രാം ഓഫീസർ ഡോ .മായാ റ്റി നായർക്ക് ലഭിച്ചു. മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട്സ് ആൻറ് ഡെവലപ്മെൻറ് സ്റ്റഡീസിൽ വച്ചു നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ.സാബു തോമസ്, പ്രോ. വൈസ് ചാൻസലർ ഡോ.സി റ്റി അരവിന്ദ് കുമാർ , ഡയറക്ടർ കോളേജ് ഡെവലപ്മെൻ്റ് കൗൺസിൽ ഡോ. ബാബുരാജ് പി.റ്റി, മഹാത്മാഗാന്ധി സർവകലാശാലാ എൻ എസ്സ് എസ്സ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. രേഖ രാജ് എന്നിവർ പങ്കെടുത്തു.

