കോട്ടയം: ജില്ലയുടെ മലയോര പ്രദേശങ്ങളിൽ പ്രളയദുരിതം അനുഭവിച്ചവർക്ക് വേണ്ടി കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1500 രൂപ വിലവരുന്ന 3000 ഭക്ഷ്യധാന്യ കിറ്റ് വിതരണംചെയ്തു തുടങ്ങി.
നെസ്ലെ ഇന്ത്യയുടെയും വൈക്കം ജെ.സി.ഐ.യുടെയും സഹകരണത്തോടെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലുൾപ്പെട്ട പത്തു പഞ്ചായത്തുകളിലെ കുടുംബങ്ങൾക്കാണ് കിറ്റ് നൽകുക. കനിവിന്റെ കൈത്താങ്ങ് പരിപാടിയുടെ ഉദ്ഘാടനം മുണ്ടക്കയം സി.എസ്.ഐ. ചർച്ച് പാരിഷ് ഹാളിൽ മുൻ എം.പി. ജോസ് കെ. മാണി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷയായി. തോമസ് ചാഴികാടൻ എം.പി മുഖ്യതിഥിയായി.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജസ്സി ഷാജൻ, ടി.എൻ. ഗിരീഷ് കുമാർ, ജില്ലാപഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ.അനുപമ, പി.എം. മാത്യു, കെ.വി. ബിന്ദു, ഹേമലത പ്രേം സാഗർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. രേഖ ദാസ്, പി.എസ്. സജിമോൻ, ജോർജ്ജ് മാത്യു, ജോണിക്കുട്ടി മാമൻ,
നെസ്ലെ ഇന്ത്യ ലിമിറ്റഡ് റീജണൽ കോർപ്പറേറ്റ് അഫയേഴ്സ് മാനേജർ ജോയി സക്കറിയാസ്, ജെ.സി.ഐ ഇന്ത്യാ സോൺ പ്രസിഡന്റ് എസ്. ശ്രീനാഥ്, കോ-ഓർഡിനേറ്റർ സി.എസ്.ആർ. കണക്ട് റ്റിറ്റോ മാത്യു, ദിലീഷ് മോഹൻ, വിജയ് മംഗളം, ചെയർമാൻ സി.എസ്.ആർ. കണക്ട് വിനോദ് നാരായണൻ, ഹോസ്റ്റ് ലോം പ്രസിഡന്റ് കെ.ജി. ശീജിത്ത് പണിക്കർ എന്നിവർ പങ്കെടുത്തു.
കാഞ്ഞിരപ്പളളി നിയോജക മണ്ഡലത്തിലുളള നാലു ഗ്രാമപഞ്ചായത്തുകളിലേയ്ക്കുളള കിറ്റ് വിതരണം നവംബർ ഏഴിന് രാവിലെ 11.30 ന് കാഞ്ഞിരപ്പളളി കത്തീഡ്രൽ പള്ളിയുടെ ലൂർദ് പാരീഷ്ഹാളിൽ സർക്കാർ ചീഫ് വിപ്പ് എൻ. ജയരാജ് നിർവഹിക്കും.

