വാഴൂർ : കെ.കെ. റോഡിൽ 19 മൈലിൽ പോലീസ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് നിസ്സാര പരിക്ക്. 3 .30 ഓടുകൂടി യായിരുന്നു അപകടം. മുണ്ടക്കയം സ്റ്റേഷനിലെ വാഹനമാണ് .എസ് .ഐ .റ്റി.ഡി.മനോജ് കുമാറും മൂന്നു പേരുമാണ് വാഹനത്തിലുണ്ടായിരുന്നത്.എസ്.ഐ കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ ചികിത്സ തേടി.പോലീസ് ഉദ്യോഗസ്തരായ അജിത്ത് ഷെഫീക്ക് ജോർജ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.കേസന്വേഷണത്തിൻ്റെ ഭാഗമായി ചങ്ങനാശ്ശേരിക്ക് പോകും വഴിയാണ് അപകടം.
(കടപ്പാട്: pacemedianews)

