വാഴൂർ: വാഴൂർ ഗ്രാമപഞ്ചാത്തിൻ്റെ കവാടമായ പുളിക്കൽകവല അതിവേഗം വളർന്നു വരുന്ന കവലയാണ്. നിരവധി ബാങ്കുകളും ചരിത്രപ്രാധാന്യമുള്ള ആരാധനാലയങ്ങളും, ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങാനായി നെടുമാവ് വരെ അധികം വൈകാതെ ടൗണായി മാറാവുന്ന വിധത്തിൽ നിരവധി കടകളും പുളിക്കൽ കവലയുടെ മാറ്റങ്ങളാണ്. ദേശീയപാതയും കെ.കെ റോഡും സംഗമിക്കുന്ന പുളിക്കൽകവല നന്നെ വീതി കുറഞ്ഞ പാതയുമാണ്.
വാഴൂർപള്ളി പെരുന്നാളും ശ്രീകൃഷ്ണസ്വാമി ക്ഷേത്രഉത്സവവും പുളിക്കൽകവലയുടെ ആഘോഷങ്ങളിൽ ഒന്നുമാത്രമാണ് . നിരവധി ആയിട്ടുള്ള ആളുകൾ വന്നിറങ്ങി പോകുന്ന പ്രധാന ജംഗ്ഷൻ കൂടെയാണ് പുളിക്കൽകവല. സ്കൂൾ തുറന്നതോടുകൂടി ബസിൽ വന്നിറങ്ങി നിരവധി കുട്ടികൾ ഉൾപ്പെടെ നിരവധി കാൽനടക്കാരുമുണ്ട് വഴിയാത്രക്കാരായി.
ചങ്ങനാശ്ശേരിവഴിയും - കോട്ടയംവഴിയും വേർതിരിക്കുന്നത് പ്രധാന ഡിവൈഡർകളിലൂടെ ആണ് .എന്നാൽ കഴിഞ്ഞ കുറേ നാളുകളായി വേർതിരിക്കുന്ന യാതൊരുവിധ സിഗ്നലുകളും സൈൻ ബോർഡുകളും ഡിവൈഡറുകളിൽ ഇല്ല. അതുകൊണ്ടുതന്നെ ഈ വഴിയിലൂടെ ആദ്യമായി കടന്നുവരുന്ന പല വാഹനങ്ങളും ദിശമാറി കടന്നു പോകുന്നത് കാണാറുമുണ്ട് . എന്നാൽ ഇത്തരം സാഹസിക യാത്ര വലിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്.
വഴി വേർതിരിക്കുന്ന സിഗ്നൽ ലൈറ്റുകൾ, സൈൻ ബോർഡുകൾ, വേണ്ടപ്പെട്ട അധികാരികൾ എത്രയും വേഗം വെക്കണമെന്ന് പുളിക്കൽകവലയിലെ വിവിധ കടക്കാർ ആവശ്യമുന്നയിച്ചിരുന്നു. പുളിക്കൽകവല കേന്ദ്രീകരിച്ച് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ ഒരു ഔട്ട് പോസ്റ്റ് നിലവിലുണ്ടായിരുന്നത് താൽക്കാലികമായി പ്രവർത്തനരഹിതമായതും പുളിക്കൽകവലയിലെ സാഹസിക യാത്രക്കാരെ നിയന്ത്രിക്കാൻ മേലാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.
വേണ്ടപ്പെട്ട അധികാരികൾ അപകടങ്ങൾ ഒഴിവാക്കുന്നതിന് ഡിവൈഡറുകളിൽ വേണ്ട സൈൻ ബോർഡ് സ്ഥാപിക്കുന്നതിനുവേണ്ടി നടപടി സ്വീകരിക്കണമെന്ന് പൊതുജനങ്ങളുടെ ആവശ്യം ഉയർന്നിരിക്കുകയാണ്.

